Thursday, August 19, 2010

കണ്ടല്‍ പാര്‍ക്ക്: കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിന്‌ സ്ടെ



കൊച്ചി: പാപ്പിനിശേരി കണ്ടല്‍ പാര്‍ക്ക്‌ അടച്ചുപൂട്ടണമെന്ന കേന്ദ്ര പരിസ്‌ഥിതി വനംമന്ത്രാലയത്തിന്റെ ഉത്തരവിന്‌ ഹൈക്കോടതിയുടെ സ്‌റ്റേ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ പാര്‍ക്ക്‌ അടച്ചുപൂട്ടാന്‍ കേന്ദ്രമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്‌. ഒരു മാസം മുന്‍പ്‌ നോട്ടീസ്‌ നല്‍കണമെന്ന്‌ വ്യവസ്‌ഥ കേന്ദ്രമന്ത്രാലയം പാലിച്ചിട്ടില്ല. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ഉപയോഗിക്കരുതെന്നും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമുള്ള പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കോടതി അംഗീകരിച്ചു. പരിസ്‌ഥിതി -വനം മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ പാപ്പിനിശേരി ഇക്കോ ടൂറിസം കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.

0 comments:

Post a Comment